ശാന്തിഗ്രാം സെർവിസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന 441 സ്വയം സഹായ സംഘങ്ങൾ നേതൃത്വം നൽകുന്ന വികാസ് വാഹിനി വോളണ്ടിയർ ക്ലബിന്റെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയിൽ യന്ത്രവൽക്കരണ പദ്ധതി നടപ്പാക്കുന്നതിനായി കൃഷി വകുപ്പിന്റെ ധന സഹായത്തോടെ എല്ലാ വിധ കാർഷിക യന്ത്രങ്ങളും ശേഖരിച്ചു കഴിഞ്ഞു.തരിശു ഭൂമികൾ പാട്ടത്തിനെടുത്തും , കൃഷിക്കാർക്ക് കള വെട്ട് , കുഴി കുത്തൽ , തടമെടുപ്പ് , മരുന്നടി, തേങ്ങയിടാൻ, കവാത്ത്, തുടങ്ങി എല്ലാ വിധ ജോലികളും , കുറഞ്ഞ ചെലവിലും വേഗതയിലും ചെയ്യുന്നതിനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാർഷിക വൃത്തി ചെയ്യുന്നതിലേക്കു വിദഗ്ധ തൊഴിലാളികൾ അടങ്ങുന്ന ഗ്രീൻ ആർമിയും പ്രവർത്തിക്കുന്നു.