ബാങ്കിന്റെ പ്രവർത്തന മേഖലയിലാകെ വിഷ വിമുക്ത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തും വളവും ആവശ്യമായ പലിശരഹിത വായ്‌പയും നൽകുന്നതിന് ബാങ്ക് പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ജെ എൽ  ജി ഗ്രൂപ്പുകൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം നൽകുന്നത്. ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ വിലക്കെടുത്തു കമ്പോളത്തിൽ വിൽക്കുന്നതിനുള്ള പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്.