Santhigram
ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിലും , ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിലുമായി ഇരട്ടയാർ ആറിന്റെ പടിഞ്ഞാറും വടക്കും പ്രദേശങ്ങളും , കുപ്പച്ചാംപടി തോടിനും കാമാക്ഷി അമ്പലമേടിനും പാറക്കടവിൽ നിന്നും നേരെ ഇടുക്കി റോഡിനു കിഴക്കു ഭാഗവും ഉൾപ്പെട്ട പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ശാന്തിഗ്രാം കേന്ദ്രമാണ് 1966 ആഗസ്ത് മാസം 5 - )o  തീയതി കെ 280 )o നമ്പർ ശാന്തിഗ്രാം സർവീസ് സഹകരണ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടു. സംഘത്തിന്റെ പ്രവർത്തനം 18 - 08 -1966 ൽ ആരംഭിച്ചു.
ഇരട്ടയാർ കാമാക്ഷി പഞ്ചായത്തുകളിലായി ഉദ്ദേശം 4600 ഹെക്ടർ വിസ്‌തീർണമുള്ള ഈ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ ജനസംഖ്യ 36000 ആണ്. ഇതിൽ 80 ശതമാനവും ചെറുകിട നാമമാത്ര കർഷകരാണ്.
2016  മാർച്ചു മാസം ഈ ബാങ്കിൽ 12818 124.൪൯ ലക്ഷം രൂപയുടെ ഓഹരി മൂലധനവും ഉണ്ട്. പ്രവർത്തന മൂലധനം 6177.01  ലക്ഷം രൂപയാണ്. വിവിധയിനം നിക്ഷേപങ്ങളിലായി 230.20 ലക്ഷം രൂപ നിക്ഷേപവും 4962.39 ലക്ഷം രൂപ വായ്‌പ ബാക്കി നില്പുണ്ട്. കൂടുതൽ സേവന ലഭ്യത  ഉറപ്പാക്കിയുള്ള പ്രവർത്തനം വഴി കൂടുതൽ ജനവിശ്വാസം ആർജിക്കുന്നതിനും നിക്ഷേപം വർധിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.